ചേർത്തലയിലുള്ള, പള്ളിപ്പുറം എന്ന സ്ഥലത്ത്, കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിൽ (എം.ഒ.എഫ്.പി.ഐ.) നിന്നുള്ള ധന സഹായത്തോടെ, കെ.എസ്.ഐ.ഡി.സി. ഒരു മെഗാ ഫുഡ് പാർക്ക് ഡെവലപ് ചെയ്യുന്നു. എം.ഒ.എഫ്.പി.ഐ ൽ നിന്നും പദ്ധതിക്കായുള്ള സാമ്പത്തികാനുമതി 2015 നവംബർ 11 ന് ലഭിച്ചു. ആകെ അനുവദിച്ച തുക 129.15 കോടി രൂപയാണ്.
ഫുഡ് പ്രോസസിങ് വ്യവസായത്തിൽ നൂതനമായ ഒരു ആന്തര ഘടന രൂപകൽപ്പന ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്, മറൈൻ മെഗാ ഫുഡ് പാർക്ക് എന്ന ആശയം വന്നതും അത് തയ്യാറാക്കിയതും രൂപ ഘടന നൽകിയതും. ഇതിനു ഒഴിച്ചുകൂടാനാവാത്ത, സെൻട്രൽ പ്രോസസിങ് സെൻ്ററിർ (സി.പി.സി.), പ്രൈമറി പ്രോസസിങ് സെൻ്റർ (പി.പി.സി), കളക്ഷൻ സെൻ്റർസ് (സി.സി.) എന്നീ 3 ഘടകങ്ങളാണുള്ളത്. ഇത് അഗ്രോ-ലോജിസ്റ്റിക്സുമായി ലിങ്ക് ചെയ്തിരിക്കുന്നു.
സെൻട്രൽ പ്രോസസിങ് സെൻ്റർ (സി.പി.സി.):
സി.പി.സി മൂല്യ വർധനവിൻ്റെ ഒരു ഹബ് ആണ്. ഇത് പ്രോസസിങ്, കളക്ഷൻ, ക്വാളിറ്റി കൺട്രോൾ ആൻഡ് ഫുഡ് ടെസ്റ്റിംഗ്,ട്രേഡ് ആൻഡ് അദർ റിലേറ്റഡ് ആക്ടിവിറ്റീസ് എന്നിവയടങ്ങുന്നതാണ്. പരസ്പര ധാരണയോടെ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച ഒരു എക്കണോമിക്സ് ഓഫ് സ്കെയിൽ ഉണ്ടാക്കാൻ വേണ്ടി ഇവ വളരെ പ്രധാനമായും പാരിസ്ഥിതികമായും കൂട്ടിച്ചേർത്തിരിക്കുന്നവയാണ്. സി.പി.സി എന്ന ആശയം മുന്നോട്ട് വന്നത് ചേർത്തലയിൽ, ഐ ജി സിയുടെ 68. 18 ഏക്കർ ഭൂമിയിലാണ്. സി.പി.സിയുടെ പ്രവർത്തനം വർധിപ്പിക്കുവാൻ വേണ്ടി താഴെക്കൊടുത്തിരിക്കുന്ന ആന്തര ഘടന നിർമ്മിക്കപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ:
കോർ പ്രോസസിങ് ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് :
സി പി സി യിലെ നോൺ- കോർ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ :
സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (25,000 സ്ക്വയർ ഫീറ്റ് )
എസ്. എം. ഇ. യ്ക്ക് മാനുഫാചുറിങ് ഫാസിലിറ്റികൾ സെറ്റ് അപ്പ് ചെയ്യുന്നതിന് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ ഡിസൈനിനു വേണ്ടി 2 ഏക്കർ സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. നൂതനവും മികച്ചതുമായ പ്രോസസ്സിംഗ് യൂണിറ്റ് ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും ഈ കെട്ടിടം നിർമ്മിക്കുക. ആർ സി.സി. സ്ട്രക്ചറും ഫുഡ് ഗ്രേഡ് ഫിനിഷുകളുടേയും ആവശ്യാനുസൃതമാണ് കെട്ടിടം നിർമ്മിക്കുക.
പ്രൈമറി പ്രോസസിങ് സെൻ്റർ (പി പി സി ):
ക്ളീനിംഗ്, സോർട്ടിങ്, ഗ്രാൻ്റിങ് എന്നിവക്ക് വേണ്ടിയുള്ള പ്രീ പ്രോസസിങ് ഷെഡ്, ഫ്ലേക്ക് ഐസ് പ്ലാൻ്റ്, കോൾഡ് സ്റ്റോറേജ്, ക്യൂ സി ലാബ് എന്നിവയാണ് തോപ്പുംപടിയിലും വൈപ്പിനിലും ഉള്ള പി.പി.സി. ഇൻഫ്രാസ്ട്രക്ച്ചറുകളിൽ ലഭ്യമായത്.
മുനമ്പം പി.പി.സി ഇൻഫ്രാസ്ട്രക്ചറുകളിൽ നിർദ്ദേശിച്ചിരിക്കുന്ന സൗകര്യങ്ങൾ വിവിധ ഇനം മൽസ്യങ്ങളെ ക്ളീനിംഗ്, സോർട്ടിങ്, ഗ്രേഡിംഗ്, ഓക്ഷൻ എന്നിവ ചെയ്യാനുള്ള വേണ്ടിയുള്ള ഷെഡ്, ഐസ് പ്ലാൻ്റ്, ക്യൂ സി ലാബ് കം ഒഫീഷൃൽ ബിൽഡിംഗ്, വർക്കേഴ്സ് അമിനിറ്റീസ് എന്നിവയാണ്.
സൈറ്റ് ലൊക്കേഷൻ
പ്രോജക്ട് സൈറ്റ് കോൺഫിഗറേഷൻ:
മുഴുവൻ പദ്ധതിയും കെ.എസ് ഐ. ഡി സി യുടെ ഉടമസ്ഥതയിലാണ്. ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാനാണ് ഭൂമി ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ, ചേർത്തല താലൂക്കിലെ, ചേർത്തല ഗ്രാമത്തിലെ 68 ഏക്കർ ഭൂമി ആണ് മെഗാ ഫുഡ് പാർക്ക് നിർമ്മാണത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്
പ്രതീക്ഷിക്കുന്ന മെഗാ ഫുഡ് പാർക്ക് ആവശ്യത്തിന് വീതിയുള്ള, 40 അടി കണ്ടൈനർ ട്രക്കിനു കടന്നു പോകാവുന്ന റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏറ്റവും അടുത്ത ദേശീയ പാത 15 കി.മി. ദൂരത്തിൽ ഉണ്ട്. 10 കി മി അടുത്ത് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ആയ ചേർത്തല റെയിൽവേ സ്റ്റേഷൻ ഉണ്ട്. കൊച്ചി ഇൻ്റർ നാഷണൽ എയർ പോട്ടിൽ നിന്നും 50 കി.മി ദൂരവും, കൊച്ചി തുറമുഖത്തുനിന്നു 35 കി. മി ദൂരവും ഉണ്ട്.
110 കിലോ വാൾട്ട് ഇലക്ട്രിക്കൽ ലൈൻ പദ്ധതിയിലൂടെ കടന്നു പോകുന്നു. ഇത് ഇൻഫോ പാർക്കിലുള്ള 110 കിലോ വാൾട് സബ്ബ്സ്റ്റേഷൻ ഉപയോഗിക്കുന്നു. ഇത് മെഗാ ഫുഡ് പാർക്കിനു ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നമ്മുടെ ലൊക്കേഷനിലൂടെ കടന്നു പോകുന്നു. ഇതിൻ്റെ ടാപ്പ് പോയൻ്റിൽ നിന്നും ആവശ്യമായ ഇൻ്റേർണൽ വാട്ടർ ലഭിക്കും. അരൂർ /ചേർത്തല മേഖല സമുദ്ര വിഭവ വ്യവസായത്തിൽ അറിയപ്പെടുന്നതാണ്. സമുദ്ര വിഭവ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനശാലകൾ പ്രദേശത്തുണ്ട്. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പാർക്കിനായി തിരഞ്ഞെടുത്ത പ്രദേശം തികച്ചും ഉചിതമാണ്.
യൂണിറ്റുകൾ സെറ്റപ്പ് ചെയ്യാനുള്ള പ്ലോട്ടുകൾ:
അനുവദിച്ച ഭൂമികളുടെ വിശദാംശങ്ങൾ:
മെഗാ ഫുഡ് പാർക്ക് | സെക്ടർ | ഏരിയ( ഏക്കർ) | |
1 | പ്രൊട്ടക് ഓർഗാനോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1 |
2 | പ്രീമിയർ ഇന്നൊവേറ്റീവ് ഫുഡ്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
3 | അക്ക്വ സീ ഫുഡ്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
4 | സെയിറ്റ് സീ ഫുഡ്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
5 | പ്രീമിയർ മറൈൻ ഫുഡ്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
6 | ഫ്രണ്ട്സ് മറൈൻ ഇൻഡസ്ട്രീസ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1 |
7 | കേശോദ്വാല ഫുഡ്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
8 | ജി.എം.ജി. എക്സ്പോർട്ട്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1 |
9 | മോണ്ടോ മറീനോ പ്രൈവറ്റ് ലിമിറ്റഡ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
10 | ഖാൻ മറൈൻ എക്സിം | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1 |
11 | ബസ്താൻ അൽ വദനിയ | ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 3 |
12 | സൺ അക്വാട്ടിക് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 5 |
13 | ക്രെസെൻ്റ് ഫ്ലെക്സി പാർക്ക് | ലാമിനേറ്റഡ് സിപ്പർ ബാഗ്സ്, പൗചെസ്, റോൾ ആൻഡ് ബ്ലൗൺ ഫിലിം റോൾസ് ആൻഡ് ഷീറ്റ്സ് | 0.4 |
14 | നാസ് ഫുഡ് എക്സിം. | കോൾഡ് സ്റ്റോറേജ് വെജിറ്റബ്ൾസ് ആൻഡ് സീ ഫുഡ് | 0.5 |
15 | മിറാ മറൈൻ ഫുഡ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1.36 |
16 | അൽ മറൈൻ | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 2 |
17 | അന്നഫാബ എക്സിം | സീ ഫുഡ് പ്രോസസിങ് യൂണിറ്റ് | 1.5 |
18 | ഗ്രാൻ്റ് മറൈൻ എക്സിം | വെയർ ഹൌസ് ആൻഡ് പാക്കിങ് യൂണിറ്റ് | 2 |
19 | ഗ്രാൻ്റ് പോളി പാക് | പാക്കേജിങ് യൂണിറ്റ് | 1 |
20 | ജാസ് വെൻഞ്ചേർസ് പ്രൈവറ്റ് ലിമിറ്റഡ് | അക്വാ ഫീഡ് മിൽ | 0.49 |
21 | ഓഷ്യൻ ജെംസ് എക്സ്പോർട്സ് | സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് | 1 |
ആകെ | 34.25 |
മെഗാ പാർക്കിൽ ലാൻഡ് അലോട്ട്മെൻ്റിനുള്ള മൊഡാലിറ്റീസ്
ശ്രീ. കെ.ജി. അജിത് കുമാർ
ജനറൽ മാനേജർ
II ഫ്ലോർ, ചോയിസ് ടവർ,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484-2323010/2323101 (EPABX)
ഫാക്സ്: 0484-2323011
ഇ-മെയിൽ: [email protected]
ശ്രീ. ബിനിൽ കുമാർ
സി.ഇ.ഒ,(മെഗാ ഫുഡ് പാർക്ക് ) ആൻഡ് അസ്സിസ്റ്റൻ്റ് ജനറൽ മാനേജർ (ഇൻഫ്രാസ്ട്രക്ച്ചർ)
II ഫ്ലോർ, ചോയിസ് ടവർ,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484-2323010/2323101 (EPABX)
ഫാക്സ്: 0484-2323011
ഇ-മെയിൽ: [email protected]
ഇപ്പോൾ വിളിക്കൂ +91 4712318922