കേരളത്തിനുള്ള നേട്ടങ്ങൾ

KSIDC > മേഖലകൾ
വിഭാഗങ്ങൾ കാണിക്കുക
മേഖലകൾ

പ്രധാനപ്പെട്ട വ്യവസായങ്ങൾ

  • ഐ.ടി.
  • ഫുഡ് പ്രോസസിങ്
  • സുഗന്ധവ്യജ്ഞനം
  • റബ്ബർ
  • ആയുർവ്വേദം
  • ഇലക്ട്രോണിക്സ്
  • കൈത്തറി
  • അപ്പാരൽസ്‌ & ഗാർമെൻ്റ്സ്
  • കയർ
  • പരമ്പരാഗത വിഭാഗങ്ങൾ
  • ഐ.ടി.

    • ടെക്‌നോപാർക് – തിരുവനന്തപുരം, ഇൻഫോപാർക്ക് – കൊച്ചി, സൈബർ പാർക്ക് – കോഴിക്കോട്
    • രാജ്യത്തെ പ്രമുഖ ഐ ടി വിദഗ്ധരുടെ സാന്നിധ്യം
    • കേരളത്തിൽ നിന്നും ഐ.ടി രംഗത്തുള്ള കയറ്റുമതി – 10,000 -11,000 കോടി

    ദുബായ് ഹോൾഡിങ്ങിൻ്റെ ഒരു സബ്സിഡറി ആയ ടീകോമിൻ്റെയും കേരള ഗവൺമെൻ്റിൻ്റെയും സംയുക്ത സംരംഭമാണ് കേരള സ്മാർട്ട് സിറ്റി (SCK).

    • ലീഡ് പ്ലാറ്റിനം സെർട്ടിഫൈഡ് – 100,000 സ്‌ക്വയർ ഫീറ്റ് ഒരു ഫ്ലോർ പ്ലേറ്റിൽ – ഇത്തരത്തിലുള്ള ആദ്യസംരംഭം.
    • അറിവ് അടിസ്ഥാനമാക്കിയുള്ള ടൗൺഷിപ്പ്
    • മൾട്ടി ക്ലസ്റ്റർ – ഐ.ടി, മാധ്യമങ്ങൾ, സാമ്പത്തികം, റിസർച്ച് & ഇന്നോവേഷൻസ്
    • 250 ഏക്കർ സ്പാനിംഗ്

    കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ.എഫ്.ഒ.എൻ.)

    • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനത്തിന് ഡ്യുറബിൾ കോർ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ.
    • ബി.പി.എൽ കുടുംബങ്ങൾ, സർക്കാർ ഓഫീസുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ഇൻ്റർനെറ്റ് കണക്ഷൻ കൊടുക്കാനുള്ള, കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയിലെ ഒരു പ്രധാന ഘടകമാണ് കെ.എഫ്.എൻ
    • ഏകദേശം 12 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇൻറ്റർനെറ്റ് ലഭ്യത. വിവിധ ഓർഗനൈസേഷനുകൾക്കും കുടുംബങ്ങൾക്കും 100 എംബിപിഎസ് വരെയുള്ള താങ്ങാവുന്ന, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ആവശ്യപ്പെടുന്നതനുസരിച്ച് നൽകാൻ സാധിക്കുന്ന ഒരു നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചറാണ് കെ.എഫ്.ഒ.എൻ. നിനുള്ളത്.
  • ഫുഡ് പ്രോസസ്സിംഗ്

    • ഉയർന്ന ഉപഭോഗം ഉള്ള, ഉയർന്ന കയറ്റുമതികൾ നടക്കുന്ന ഉള്ള ഒരു മേഖല.
    • മൂല്യാധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും ‘റെഡി റ്റു ഈറ്റ്’ ഉൽപ്പന്നങ്ങളുടെയും സുഗന്ധ വ്യഞ്ചനങ്ങളുടെയും വാസസ്ഥാനം
    • ഇന്ത്യയുടെ ഇ.യു . സെർട്ടിഫിക്കേഷൻ ലഭിച്ച 75% സീ ഫുഡ് യൂണിറ്റുകളുടെ വാസസ്ഥാനം
    • 2 മെഗാ ഫുഡ് പാർക്കുകൾ അടക്കം 5 ‘സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഫുഡ് പ്രോസസിങ്’ പാർക്കുകൾ
    • ഇടുക്കിയിൽ വരുന്ന സുഗന്ധവ്യഞ്ജന പാർക്ക്
  • സുഗന്ധവ്യഞ്ജനങ്ങൾ

    • കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി, 100,076 എം.ടി. യ്ക്ക് 18 കോടി എന്നനിലയിൽ ആണ് (2015-16) കണക്കാക്കിയിരിക്കുന്നത്
    • ഇന്ത്യയിലെ കയറ്റുമതി 843,255 എം.ടി. യിൽ എത്തിയിരിക്കുന്നു. കേരളം നിക്ഷേപക രംഗത്ത് മുൻ നിരയിൽ എന്നതുകൊണ്ട്, സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ നിരക്ക് 16,238.23 കോടി രൂപയായി കണക്കാക്കിയിരുന്നു.
  • റബ്ബർ

    • ഇന്ത്യയിലെ പ്രകൃതിദത്ത റബറിൻ്റെ ഉൽപാദനത്തിൻ്റെ 85 ശതമാനവും കേരളത്തിലാണ്
    • എല്ലാ വർഷവും 0.6 മില്ല്യൻ ടൺ സ്വാഭാവിക റബ്ബറാണ് ഉത്പാദിപ്പിക്കുന്നത്
    • എറണാകുളത്ത് റബ്ബർ പാർക്കിൻ്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പുതിയ റബ്ബർ പാർക്ക് പുനലൂരിൽ വരുന്നു.
    • കോട്ടയം ജില്ലയിലാണ് കേരളത്തിലെ റബ്ബർ ബോഡ്.
  • ആയുർവേദം

    • ധാരാളം ഔഷധ സസ്യങ്ങളും പച്ചക്കറികളും അടങ്ങുന്ന ആയുർവേദത്തിൻ്റെ ഭൂമി.
    • ആയിരത്തോളം വർഷത്തെ പാരമ്പര്യം.
    • ഏറ്റവും കൂടുതൽ ജിഎംപി സർട്ടിഫിക്കറ്റ് നേടിയ ആയുർവ്വേദ നിർമാണ കമ്പനികൾ, യോഗ്യരായ ആയുർവേദ ഡോക്ടർമാർ.
  • ഇലക്ട്രോണിക്സ്

    • ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ പിന്താങ്ങുവാൻ ആഗോള നിലവാരത്തിലുള്ള റിസർച്ച്, ഡെവലപ്മെൻ്റ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ
    • ഹൈ എൻഡ് ഇലക്ട്രോണിക്സ് / പ്രതിരോധ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് വിവിധ ഘടകങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പല നിർമ്മാണക്കമ്പനികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്
    • ഇലക്ട്രോണിക്സിനു മാത്രമായി കമ്പനി (കെൽട്രോൺ) രൂപീകരിച്ച രാജ്യത്തെ പ്രഥമ സംസ്ഥാനം
    • സംസ്ഥാനത്തെ പ്രമുഖർ എസ്.എഫ്‌.ഒ ടെക്നോളജീസ്‌, കെ.ഇ.എൽ- വി ഗാർഡ്, എഫ്‌.സി.ഐ.- ഒ. ഇ.എൻ. തുടങ്ങിയവയാണ്.
  • കൈത്തറി

    • ഇന്ത്യയിലെ നൂല്‍നൂല്‍പിൻ്റെയും, നെയ്ത്തിൻ്റെയും മഹത്തായ പാരമ്പര്യത്തിൻ്റെ ഭാഗമാണ് കേരള കൈത്തറി
    • അതുല്യമായ നൈപുണ്യം, ഇഷ്ടാനുസരണം ഉല്പാദന ശേഷി, ഉയർന്ന ഉൽപാദന അടിത്തറ
    • പ്രധാനമായും ഹോം & ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ എക്സ്പോർട്ട് ചെയ്യുന്നു
    • ആയുർവേദിക് കൈത്തറി: ഹീലിംഗ് ഹാൻഡ് ലൂംസ് പോലുള്ള നൂതന ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നു
    • കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടെക്സ്റ്റയിൽസ് പാർക്കുകൾ
  • അപ്പാരൽസ്‌ & ഗാർമെൻ്റ്സ്

    • വളരെ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖല.
    • ആഭ്യന്തര വിപണി, കയറ്റുമതി അവസരങ്ങൾ എന്നിവ സുലഭമാണ്.
    • ഉയർന്ന ഉൽപാദനശേഷിയുള്ള തൊഴിലിൽ നിപുണരായ തൊഴിലാളികളുടെ ലഭ്യത, വ്യവഹാര ചെലവ് ആകാനുള്ള ശേഷി/ നിലവാരമുള്ള മത്സരാധിഷ്ഠിത മാർക്കറ്റ് നിക്ഷേപകർ എന്നിവയാണ് സംസ്ഥാനത്തെ നിക്ഷേപകർക്കുള്ള ഗുണങ്ങൾ
    • സാങ്കേതിക തുണി ഉൽപ്പാദനത്തിനുള്ള സാധ്യത (ഓട്ടോമോട്ടീവ്, മെഡിക്കൽ, ജിയോ ടെക്സ്റ്റയിൽസ് എന്നിവയിൽ ഉപയോഗിക്കാവുന്നത്)
  • കയർ

    • ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കയർ വിതരണക്കാർ കേരളത്തിലെ ആലപ്പുഴയിലാണ്.
    • ലോകമെമ്പാടും മുഖ്യമായ പല ചുമരുകളും സീലിംഗുകളും നിലങ്ങളും കയർ അലങ്കരിക്കുന്നു
    • ജിയോ ടെക്സ്റ്റയിൽ ആയി ഉപയോഗിക്കുന്നു
    • കേരളത്തിലെ കയർ ഉൽപ്പന്നങ്ങളുടെ ഭംഗി, ഏറെ കാലം നിലനിൽക്കുന്നതും പ്രകൃതിക്കിണങ്ങുന്നതും, ജൈവ-ജീര്‍ണനത്തിന് വിധേയമാകുന്നതുമാണെന്ന് ഇൻ്റീരിയർ ഡിസൈനർമാർ വരെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
    • കൊച്ചിയിലാണ് കയർ ബോഡ്
  • പരമ്പരാഗത മേഖലകൾ

    • രാജ്യത്തെ പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രധാന നിർമാതാക്കളും കയറ്റുമതിക്കാരുമാണ്.
    • കേരളത്തിലെ കരകൗശലവസ്തുക്കൾ നിർമ്മിക്കുന്നവർ, അവരുടെ തടിയിലെ കൊത്തുപണികൾ, ആഭരണത്തിലെ പണികൾ, ലോഹ വിഗ്രഹങ്ങൾ എന്നിവ കൊണ്ട് പ്രസിദ്ധമാണ്
    • ആറന്മുള കണ്ണാടി, യഥാർത്ഥ വലുപ്പത്തിലുള്ള കഥകളി മാതൃക, ജലോത്സവത്തിൻ്റെ മാതൃക ശിൽപങ്ങൾ എന്നിവ കേരളത്തിൻ്റെ മാത്രം പ്രത്യേകതകളാണ്.
    • കേരളത്തിലെ കരകൗശല വിദ്യയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നത് മുള, ചിരട്ട, കയർ തുടങ്ങിയവയാണ്.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :371109