ഏകജാലക സംവിധാനം

KSIDC > ഏകജാലക സംവിധാനം
വിഭാഗങ്ങൾ കാണിക്കുക
ഏകജാലക സംവിധാനം

പുതിയ വ്യവസായങ്ങള്‍ക്കാവശ്യമായ വിവിധ അനുമതികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ 01.06.2000 മുതല്‍ ഒരു ഏകജാലക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ‌ഇതു പ്രകാരം അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ അനുമതി നല്‍കുന്നതോ നിരസിക്കുന്നതോ ആയ തീരുമാനം നിശ്ചിത തീയതിക്കകം കൈക്കൊണ്ട്‌ അറിയിക്കേണ്ടതാണ്. 1999-ലെ കേരളാ സ്‌റ്റേറ്റ്‌ സിംഗിൾ വിന്‍ഡോ ക്ലിയറന്‍സ്‌ ബോര്‍ഡ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ ടൗണ്‍ഷിപ്പ്‌ ഏരിയ ഡെവലപ്‌മെൻ്റ് ആക്‌റ്റ് പ്രകാരം ഇത്‌ നിയമപരമായ ബാദ്ധ്യതയായി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.

ഇടത്തരം, വന്‍കിട വ്യവസായങ്ങളെ സഹായിക്കാനായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ ഈ സമിതി 45 ദിവസത്തിനകം പദ്ധതിക്കുള്ള അനുമതി നല്‌കുന്നതായിരിക്കും. അനുമതികള്‍ക്കായി വ്യവസായികള്‍ സമീപിക്കേണ്ട ഏകകേന്ദ്രം KSIDC ആയിരിക്കും. KSIDC സംസ്ഥാനതല സമിതിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‌ സമിതിക്ക്‌ സ്‌റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നല്‌കിയിട്ടുണ്ട്.

ഇതിനു സമാനമായി ചെറുകിട വ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‌കുന്നതിന്‌ ജില്ലാതല സമിതികളും രൂപീകരിച്ചിരിക്കുന്നു. ജില്ലാ കളക്ടര്‍ സമിതിയുടെ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായിരിക്കും. അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള കാലാവധി 60 ദിവസമായി ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നു.

വിവിധ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള അനുമതികള്‍ ലഭ്യമാക്കുന്നതിനായി ഇന്‍ഡസ്‌ട്രിയല്‍ ഏരിയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാകും ഓരോ സമിതിയുടെയും ചെയര്‍മാന്‍ . അതാത്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അധികാരി കണ്‍വീനറായ സമിതി 30 ദിവസത്തിനകം അനുമതി നല്‌കിയിരിക്കണം.

ഏകജാലക സംവിധാനം സംബന്ധമായ ആവശ്യങ്ങള്‍ക്കു ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍ :
നോഡൽ ഓഫീസർ:
ശ്രീമതി. സിനി കെ തോപ്പിൽ
മാനേജർ
ഫോൺ : 9895996780 / 0471-2318922

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :371179