പതിവ് ചോദ്യങ്ങൾ

KSIDC > പതിവ് ചോദ്യങ്ങൾ
വിഭാഗങ്ങൾ കാണിക്കുക
പതിവ് ചോദ്യങ്ങൾ
  • വേഗത്തിലുള്ളതും സുതാര്യവുമായ ക്ലിയറൻസിനു വേണ്ടിയുള്ള സിംഗിൾ വിൻഡോ ഇൻ്റർ ഫേസ് (കെ- സ്വിഫ്റ്റ്) എന്താണ്?

  • കേരളത്തിൽ നിക്ഷേപിക്കാൻ പോകുന്ന, നിലവിലുള്ളതും പുതിയതുമായ നിക്ഷേപകർക്ക് ‘വൺ- സ്റ്റോപ്പ് – സർവ്വീസ്’ ആണ് വേഗവും സുതാര്യവുമായ ക്ലിയറൻസ് നു വേണ്ടിയുള്ള സിംഗിൾ വിൻഡോ ഇൻ്റർ ഫേസ്.
  • കെ – സ്വിഫ്റ്റ് സേവനം എങ്ങനെ ലഭ്യമാക്കാം?

  • ഏതെങ്കിലും ഒരു സേവനത്തിനു വേണ്ടി അപേക്ഷിക്കുന്നതിനു മുമ്പ്, നിങ്ങൾ സിംഗിൾ വിൻഡോ ക്ലിയറൻസുമായി രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്‌ട്രേഷൻ ഒരു വൺ ടൈം പ്രോസസ്സ് ആണ്. ആദ്യം നിങ്ങൾ രജിസ്റ്റർ ചെയ്ത് ഒരു ലോഗിൻ അക്കൗണ്ട് ഉണ്ടാക്കണം. ബിസിനസ്സ് സ്ഥാപനം സ്ഥാപിക്കുന്നതിന് ആവശ്യമായ ഡവലപ്മെൻ്റൽ ക്ലിയറൻസുകൾ ആക്സസ് ചെയ്യുന്നതിന് ഉപയോക്തൃ രജിസ്ട്രേഷൻ സാധ്യമാക്കും.
  • വേഗവും സുതാര്യവുമായ ക്ലിയറൻസ് നു വേണ്ടിയുള്ള സിംഗിൾ വിൻഡോ ഇൻ്റർ ഫേസിൻ്റെ പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

    • ബിസിനസ് സംരംഭങ്ങൾ സെറ്റ് ചെയ്യുന്നതിനും അതിൻ്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനും വേണ്ടിയുള്ള അനുമതികൾ തിരിച്ചറിയാൻ വേണ്ടി ഒരു ഇൻ്ററാക്റ്റീവ് സിസ്റ്റം.
    • നടപടിക്രമങ്ങൾ, ടൈംലൈൻ, ഫോർമാറ്റ് തുടങ്ങിയവയിലെ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യുക.
    • എൻ.ഒ.സി. കൾ, ലൈസെൻസുകൾ, രജിസ്ട്രേഷനുകൾ തുടങ്ങിയവയുടെ സമഗ്രമായ ചെക് ലിസ്റ്റ് ഓൺ ലൈനിൽ ലഭ്യമാണ്.
    • പൊതുവായ അപേക്ഷാ ഫോറം (CAF)
    • സിംഗിൾ സൈൻ- ഓൺ’ സിംഗിൾ വിൻഡോ പോർട്ടലിൽ ലഭ്യമാണ്. ഒന്നിലധികം തവണ സൈൻ ചെയ്യുന്നതും വിവിധ വിഭാഗങ്ങൾക്ക് വ്യത്യസ്ത ലോഗിൻ വിവരങ്ങൾ ഉണ്ടാക്കുന്നതും ഒഴിവാക്കിക്കൊണ്ടാണ് ഇത് സാധ്യമാക്കിയത്.
    • സർക്കാർ വകുപ്പുകളും നിക്ഷേപകരും തമ്മിലുള്ള ഏകോപനവും ഫോളോ അപ്പും
  • ഞാൻ രജിസ്റ്റർ ചെയ്യാൻ തുടങ്ങുമ്പോൾ എന്തൊക്കെ വിവരങ്ങളാണ് ആവശ്യമായി വരിക?

  • താഴെക്കൊടുത്തിരിക്കുന്നവയൊക്കെ, സിംഗിൾ വിൻഡോ ക്ലിയറൻസിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്തവയാണ്.
    • ഇ- മെയിൽ ഐഡി
    • മൊബൈൽ നമ്പർ
    • പാൻ
    • ആധാർ നമ്പർ
    • സ്കാൻ ചെയ്ത ഫോട്ടോ
    • സ്കാൻ ചെയ്ത ഒപ്പ്
  • രജിസ്‌ട്രേഷന് ഫീസ് ഉണ്ടോ?

  • സിംഗിൾ വിൻഡോ സിസ്റ്റത്തിൻ്റെ ഓൺലൈൻ രജിസ്ട്രേഷന് സർക്കാർ ഇപ്പോൾ 500 രൂപയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു അനുബന്ധ വകുപ്പുകളിൽ, നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുള്ള ഫീസ്, അപ്ലിക്കേഷൻ്റെ തുടർ നടപടികൾക്ക് ആവശ്യമാണ്.
  • ഫീസ് അടയ്ക്കുന്നതെങ്ങനെ?

  • സിംഗിൾ വിൻഡോ സിസ്റ്റം ഇലക്ട്രോണിക് പേയ്മെൻ്റ് ഗേറ്റ് വേ (ഇ -ട്രഷറി ) യുമായി സംയോജിപ്പിച്ചിരിക്കുന്നു.
  • ഈ സേവനം ഉപയോഗപ്പെടുത്തുമ്പോൾ എത്ര രൂപയാണ് ഞാൻ അടയ്‌ക്കേണ്ടത്?

  • ആവശ്യമുള്ള തുക എത്രയാണെന്ന്, നിങ്ങൾ ഓൺലൈൻ ആയി അപ്ലൈ ചെയ്യുമ്പോൾ സ്‌ക്രീനിൽ കാണിക്കും. ഫീസ് തുക ഓൺ-ലൈൻ പേയ്മെൻ്റ് (ഇ-പേയ്മെൻ്റ്) ഉപയോഗിച്ചു മാത്രമേ അടയ്ക്കാൻ കഴിയുകയുള്ളു. എല്ലാ വകുപ്പുകളുടെയും ഫീസ് ഓൺലൈൻ ആയി അടയ്ക്കാവുന്നതാണ്.
  • രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ എങ്ങനെയാണ് എനിക്ക് സ്ഥിരീകരണം ലഭിക്കുക?

  • രജിസ്‌ട്രേഷൻ സമയത്ത്, ലോഗിൻ വിവരങ്ങൾ ഇ-മെയിൽ ആയോ മെസേജ് ആയോ നിങ്ങൾക്ക് ലഭിക്കും.
  • എൻ്റെ യൂസർനെയിം അല്ലെങ്കിൽ പാസ്‌വേഡ് ഞാൻ മറന്നുപോയാൽ എന്താണ് സംഭവിക്കുക?

  • ഏതെങ്കിലും അവസരത്തിൽ, നിങ്ങൾ യൂസർ നെയിം അല്ലെങ്കിൽ പാസ്‌വേഡ് മറന്നു പോയാൽ, ‘സൈൻ ഇൻ’ ഇൽ പോയി ‘ഫോർഗോട്ട് പാസ്‍വേർഡ്‌’ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതി. ഇതുവഴി നിങ്ങളുടെ ലോഗിൻ വിവരങ്ങൾ വീണ്ടെടുക്കാൻ സാധിക്കുകയും, അത് ഇ-മെയിൽ ആയോ മെസേജ് ആയോ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
  • സിംഗിൾ വിൻഡോ ക്ലിയറൻസിൽ എത്ര തരം സേവനങ്ങൾ ലഭ്യമാണ്?

  • നിലവിൽ 22 സേവനങ്ങൾ സിംഗിൾ വിൻഡോ ക്ലിയറൻസിൽ ലഭ്യമാണ്. സേവനങ്ങളുടെ ലിസ്റ്റ് കാണുവാൻ ‘www.kswift.kerala.gov.in’ സന്ദർശിക്കൂ.
  • സിംഗിൾ വിൻഡോ ക്ലിയറൻസ് വഴി ഫീസ് അടച്ചതിനു ശേഷം, എൻ്റെ അപേക്ഷയുടെ സ്ഥിതി ഞാൻ എങ്ങനെ മനസിലാക്കും? ഇതിനുവേണ്ടി എനിക്ക് ബന്ധപ്പെട്ട വകുപ്പുകളോ സ്റ്റാറ്റസ് അപ്ഡേറ്റോ ആയി ബന്ധപ്പെടേണ്ടതുണ്ടോ?

  • സിംഗിൾ വിൻഡോ ക്ലിയറൻസ് ബന്ധപ്പെട്ട വകുപ്പുകളും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റും ആയി സംയോജിപ്പിച്ചിരിക്കുന്നു. അതിനാൽ സ്റ്റാറ്റസ് അപ്ഡേറ്റിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെടേണ്ടതില്ല. നിങ്ങളുടെ അപേക്ഷയുടെ സ്ഥിതി വിവരം നിങ്ങൾക്ക് പോർട്ടൽ വഴി ലഭ്യമാകും. പോർട്ടലിൽ പ്രവേശിക്കാതെ തന്നെ ‘www.kswift.kerala.gov.in’ ഈ വിലാസത്തിൽ നിങ്ങൾക്ക് സ്ഥിതി പരിശോധിക്കാവുന്നതാണ്. കൂടാതെ അപ്ലിക്കേഷനു വരുന്ന മാറ്റങ്ങൾക്കനുസരിച്ച് സിസ്റ്റം നിങ്ങൾക്ക് ഇ- മെയിലോ മെസേജോ ലഭ്യമാക്കുന്നതാണ്.
  • എൻ്റെ വ്യക്തി വിവരങ്ങളിൽ ഞാൻ എങ്ങനെയാണ് മാറ്റം വരുത്തുക?

  • ലോഗിൻ ചെയ്തതിനു ശേഷം നിങ്ങളുടെ വ്യകതിപരമായ വിവരങ്ങളിൽ നിങ്ങൾക്ക് മാറ്റം വരുത്താവുന്നതാണ്. പ്രൊഫൈലും പാസ്‌വേർഡും ആവശ്യമെങ്കിൽ മാറ്റം വരുത്താൻ വേണ്ടി മെനു ഓപ്ഷൻസ് നൽകിയിട്ടുണ്ട്.അടുത്ത തവണ നിങ്ങൾ ലോഗിൻ ചെയ്യുമ്പോൾ തന്നെ വരുത്തിയ മാറ്റങ്ങൾ പ്രകടമാകുന്നതാണ്..
  • അപ്ലിക്കേഷൻ്റെ കൂടെ എങ്ങനെയാണ് എൻക്ലോഷർ സമർപ്പിക്കേണ്ടത്?

  • അപ്ലിക്കേഷൻ്റെ കൂടെ എൻക്ലോഷർ ഇലക്ട്രോണിക് ഫോർമാറ്റിൽ സമർപ്പിക്കാവുന്നതാണ്. ഫയലിൻ്റെ പരമാവധി വലിപ്പം സിസ്റ്റം പറഞ്ഞു തരുന്നതാണ്.
  • എനിക്ക് നൽകിയ വിവിധ അനുമതികൾ സംബന്ധിച്ച വിവരങ്ങൾ എനിക്കെങ്ങനെ ലഭിക്കും?

  • ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ക്ലിയറൻസ്/ അനുമതി തയ്യാറായതിനു ശേഷം, ഇ-മെയിൽ വഴിയോ മെസ്സേജ് വഴിയോ സിസ്റ്റം നിങ്ങളെ ബന്ധപ്പെടും. പോർട്ടലിൽ കയറിയും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ആവശ്യമായ ക്ലിയറൻസ് രേഖകൾ പോർട്ടലിൽ ചേർത്തിരിക്കും.
  • എല്ലാ അന്വേഷണങ്ങൾക്കും ഒരു ഹെൽപ് ഡെസ്‌ക് ലഭ്യമാണോ?

  • അതെ.
  • ഹെൽപ് ഡസ്കുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്താണ്?

  • ബന്ധപ്പെടാനുള്ള വിവരങ്ങൾ ‘www.kswift.kerala.gov.in’ ഇൽ ലഭ്യമാണ്.
  • എങ്ങനെയാണ് ഞാൻ ഫീഡ്ബാക് നൽകുക?

  • നിങ്ങൾക്ക് ഫീഡ്ബാക് ‘[email protected].’ ലേക്ക് അയക്കാവുന്നതാണ്.
  • സിംഗിൾ വിൻഡോ പോർട്ടൽ ഞാൻ എന്തിനു ഉപയോഗിക്കണം?

  • വൺ സ്റ്റോപ്പ് ഇൻഫർമേഷൻ/ രജിസ്ട്രേഷൻ/ അപ്പ്രൂവൽ/ ക്ലിയറൻസിനു വേണ്ടിയുള്ള ട്രാക്കിങ് സെൻറ്റർ/ ഓൺലൈൻഅപ്ലിക്കേഷനുകൾക്കും ഇ- പേയ്മെൻ്റിനും ആവശ്യമായ അപ്പ്രൂവലും ഇലക്ട്രോണിക് അടിസ്ഥാനമാക്കിയുള്ള ട്രാൻസ്‌പോർട് സിസ്റ്റവും അനുവദിക്കുക എന്നിവയെ മുൻ നിർത്തി, സിംഗിൾ പോയിൻ്റ് ഇൻറ്റർഫേസ്, സമയബന്ധിത ക്ലിയറൻസ് സിസ്റ്റം എന്നിവയാണ് സിംഗിൾ വിൻഡോ പോർട്ടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ പ്രസക്തമായ നിയമങ്ങൾ, ചട്ടങ്ങൾ, നിബന്ധനകൾ, പോളിസി സംരംഭങ്ങൾ, നിക്ഷേപകരുടെ മാർഗനിർദേശത്തിനായുള്ള സ്കീമുകൾ എന്നിവയുമായി ബന്ധപ്പെട്ട പുതുക്കിയ വിവരങ്ങളും ഇത് നൽകും.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :367083