കെ.ഐ.പി.എഫ്.സി.

KSIDC > കെ.ഐ.പി.എഫ്.സി.
വിഭാഗങ്ങൾ കാണിക്കുക
കെ.ഐ.പി.എഫ്.സി.

കേരള ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെൽ
സംസ്ഥാനത്ത് നിക്ഷേപകർക്ക് അനുയോജ്യമായ ഒരു പരിതസ്ഥിതി നിർമ്മിക്കാനും ഈസ് ഓഫ് ഡൂയിങ് ഉയർത്തിക്കൊണ്ടുവരാനും ഉള്ള പരിശ്രമത്തിൽ കേരള ഗവണ്മെൻ്റ് നിക്ഷേപകരുടെ ക്ലിയറൻസ് പ്രശ്നങ്ങൾ സംബന്ധിക്കുന്ന നിയമങ്ങളെയും വകുപ്പുകളെയും കുറിച്ച ഒരു പഠനം നടത്തി. 2016 നവംബറിൽ പൂർത്തിയായ ഈ പഠനം ഊന്നൽ കൊടുത്തത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി നമ്മുടെ സംസ്ഥാനത്തിനെ താരതമ്യപ്പെടുത്തുന്നതാനും കൂടുതൽ സ്പർദ്ദയുള്ളതും ആക്കി മാറ്റാനും കേരള ഗവണ്മെൻ്റിൻ്റെ ഭാഗത്തു നിന്നും പോളിസികൾ, രീതികൾ, ആന്തരഘടന എന്നിവയിൽ ഉണ്ടാകേണ്ട ഇടപെടലുകൾക്കുമാണ്.സംസ്ഥാനത്ത് നിലവിലുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ് മെക്കാനിസം പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതും ഇതിൽ അടങ്ങുന്നു.

സംസ്ഥാനത്ത് ക്ലിയറൻസ് മെക്കാനിസത്തിൽ ഗണ്യമായ പുരോഗതി കൊണ്ടുവരാൻ നിലവിലുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ്‌ മെക്കാനിസം സഹായിച്ചു. നിലവിലുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ്‌ മെക്കാനിസത്തിൽ വ്യത്യസ്ത സ്റ്റേക്ക്ഹോൾഡർ ഡിപ്പാർട്മെൻ്റുകളുടെ പ്രതിനിധികൾ മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ കണ്ടുമുട്ടുന്നു. ചീഫ് സെക്രട്ടറിയോ ജില്ലാ കളക്ടറോ( ജില്ലാ/ ഇൻഡസ്ട്രിയൽ ഏരിയ സമിതിയ്ക്കുവേണ്ടി) ചെയർമൻ ആയിക്കൊണ്ട് വിവിധ സ്ഥാപനങ്ങളിൽ നടപ്പിലാക്കപ്പെട്ട ക്ലിയറൻസ് നെ കുറിച്ച് ഇവിടെ നിരൂപണം നടത്തുന്നു.

നിലവിലുള്ള നിയമങ്ങളിലും വ്യവസ്ഥകളിലും കൂടാതെ ക്ലിയറൻസ് തീർപ്പാക്കാൻ വ്യവസ്ഥ ചെയ്ത സമയ കാലാവധിയിലും ഭേദഗതികൾ വരുത്തിക്കൊണ്ട് ക്ലിയറൻസ് അനുവദിക്കാൻ വളരെ പാകപ്പെട്ട രീതികൾ ഇപ്പോൾ ഗവണ്മെൻ്റ് രൂപീകരിച്ചു. വരുത്തിയ നിയമ ഭേദഗതികൾ പ്രകാരമുള്ള സമയ കാലാവധി എടുക്കുകയാണെങ്കിലും, ഇത് ഉറപ്പിക്കുവാൻ ശക്തമായ ഒരു ഭരണം രീതികൂടി ആവശ്യമാണ്.

കേരള ഗവൺമെൻ്റ്, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും, വിവിധ ഡിപ്പാർട്മെൻ്റുകളുടെയും ഏജൻസികളുടെയും ഉദ്യോഗസ്ഥരും കേരളം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപറേഷനും അടങ്ങുന്ന കേരള ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെൽ (കെ.ഐ.പി.എഫ്.സി.) രൂപീകരിച്ചു. സംസ്ഥാനത്ത് സംരംഭകരുടെ വിവിധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ക്ലിയറൻസ് സമയ ബന്ധിതമായി നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്. ക്ലിയറൻസ് എളുപ്പമാക്കാൻ ഇത് കൂടാതെ നിർദ്ദേശിച്ച ഭരണ നിർവഹണ സ്ഥാപനം മികവുറ്റ നിക്ഷേപരുമായി സജീവമായ ബന്ധം പുലർത്തണം. പ്രാതിനിധ്യമുള്ള നിക്ഷേപണ കേന്ദ്രം എന്ന നിലക്ക് കേരളത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയും പദ്ധതികളും മികച്ച തന്ത്രങ്ങളും ഉള്ള സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടിയാണിത്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡ് സംസ്ഥാനത്തെ എല്ലാ നിക്ഷേപകർക്കും ഉള്ള ഏക സമ്പർക്ക ബിന്ദു എന്ന നിലയിലും വ്യവസായത്തിനും നിക്ഷേപണാഭിവൃദ്ധിക്കും ഉള്ള കേന്ദ്ര പോയിൻ്റ് എന്ന നിലയിലും ഗവണ്മെൻ്റിനും വ്യവസായത്തിനും ഇടക്കുള്ള സമ്പർക്ക മുഖം എന്ന നിലയിലും കെ.എസ്.ഐ.ഡി.സി. യ്ക്കുള്ളിൽ കെ.ഐ.പി.എഫ്.സി. പ്രവർത്തിക്കണം. കൂടാതെ ചുമതലപ്പെടുത്തിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ ഒരു നിക്ഷേപകൻ്റെ കൂടെ നിന്ന് അയാൾക്ക് ആവശ്യമായ ക്ലിയറൻസ്/ അനുമതികൾ/ ലൈസൻസുകൾ എന്നിവ ലഭിക്കാനും ഭരണ ചട്ടങ്ങളുടെയും നിയന്ത്രണങ്ങളുടെയും പരാതികൾ ഇടതടവില്ലാതെ പരിഹരിക്കാനും ഇത് ആവശ്യമാണ്.

  • സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇനി പറയുന്നവയാണ്:

    • നിക്ഷേപകർക്ക് വേണ്ടി ഒരു ഏക കേന്ദ്രം എന്ന നിലയിൽ പ്രവർത്തിക്കാനും ആവശ്യമായ അനുമതികൾ നേടിക്കൊടുക്കാനും
    • ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷകൾ പരിശോധിക്കാൻ, സ്‌റ്റേക് ഹോൾഡർ ഡിപ്പാർട്ടമെൻ്റിൻ്റെ പ്രതികരണങ്ങൾ കൃത്യമായി എടുക്കുക, തടസ്സങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുക, അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാനും
    • ക്ലിയറൻസ് സമയത്തു ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നോ സ്ഥാപനം നടത്തിപ്പിൽ വരുന്ന നിയമപരമായ പരിശോധനകളിൽ നിന്നോ പുറത്തു വരാനും നിക്ഷേപകരെ സഹായിക്കാൻ
    • സംസ്ഥാനം ഒട്ടാകെയുള്ള ഭരണ ചട്ടങ്ങൾ/ ആക്ടസ്/ റൂൾസ്/ നോട്ടിഫിക്കേഷൻസ്/ ജി.ഒ. എന്നിവയിലെ പരാതികൾ ഉറപ്പുവരുത്താൻ വേണ്ടി എല്ലാ പദ്ധതികളിലെയും പ്രവർത്തനങ്ങളുടെ പരിശോധനകൾ കോർഡിനേറ്റ് ചെയ്യാൻ ജില്ലാ തലത്തിലുള്ള കെ.ഐ.പി.എഫ്.സി. യുടെ തലവൻ ജില്ലാ കളക്ടർ ആയിരിക്കും. ഇതിനു ഓരോ ജില്ലകളിലും അതിൻ്റെ സെക്രട്ടേറിയേറ്റ് അതാതിൻ്റെ വ്യവസായ കേന്ദ്രത്തിൽ ഉണ്ടായിരിക്കും.
  • സംസ്ഥാന തലത്തിലുള്ള കെ.ഐ.പി.എഫ്.സി. യിൽ താഴെക്കൊടുത്തിരിക്കുന്ന ഡിപ്പാർട്മെൻ്റുകളിലെയും ഏജൻസികളിലെയും പ്രതിനിധികൾ ലൈസൻസ്/ പെർമിറ്റ്/ ക്ലിയറൻസ് എന്നിവയിൽ വരുന്ന പ്രശ്നങ്ങൾ വിവിധ നിയമങ്ങളും വ്യവസ്ഥകളും പ്രകാരം പരിഹരിക്കുക എന്ന ഉത്തരവാദിത്തത്തോടെ ഉണ്ടാകും.

    1. ജോയിൻ്റ് ഡയറക്ടർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേർസ്
    2. ജോയിൻ്റ് ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് അർബൻ അഫയേർസ്
    3. ജോയിൻ്റ് ഡയറക്ടർ ഓഫ് പഞ്ചായത്
    4. അഡിഷണൽ കമ്മീഷണർ, കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ
    5. ജോയിൻ്റ് ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ്
    6. സീനിയർ ടൗൺ പ്ലാനർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്
    7. അഡിഷണൽ കമ്മീഷണർ, ലേബർ കമ്മീഷണറേറ്റ്
    8. ഡയറക്ടർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ഫയർ ആൻഡ് റെസ്ക്യൂ സെർവ്വീസസ്‌
    9. ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് മൈനിങ് ആൻഡ് ജിയോളജി
    10. ചീഫ് കൺസേർവേറ്റർ ഓഫ് ഫോറെസ്റ്റ്സ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഫോറെസ്റ്റ്സ് ആൻഡ് വൈൽഡ് ലൈഫ്
    11. ജോയിൻ്റ് കമ്മീഷണർ, ഡിപ്പാർട്ടമെൻ്റ് ഓഫ് കൊമേർഷ്യൽ ടാക്സെസ്‌
    12. ജോയിൻ്റ് ഇൻസ്‌പെക്ടർ ജനറൽ, ഡിപ്പാർട്ടമെൻ്റ് ഓഫ് രജിസ്‌ട്രേഷൻ
    13. ജോയിൻ്റ് കൺട്രോളർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ലീഗൽ മെട്രോളജി
    14. ചീഫ് എൻവിയോണ്മെൻ്റ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ്
    15. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
    16. ഡെപ്യൂട്ടി ചീഫ് ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
    17. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി
    18. സൂപ്പർ ഇൻഡൻ്റിങ് ഹൈഡ്രോ ജിയോളജിസ്റ്റ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഗ്രൗണ്ട് വാട്ടർ
    19. ജോയിൻ്റ് കമ്മീഷണർ, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ – കേരള
    20. അഡ്മിനിസ്ട്രേറ്റർ, സ്റ്റേറ്റ് എൻവിയോണ്മെൻ്റ് ഇമ്പാക്ട് അസ്സസ്മെൻ്റ് അതോറിറ്റി – കേരള
    21. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, കോസ്റ്റൽ സോൺ മാനേജ്‌മൻ്റ് അതോറിറ്റി – കേരള
  • ജില്ലാ തലത്തിലുള്ള കെ.ഐ.പി.എഫ്.സി. യിൽ താഴെക്കൊടുത്തിരിക്കുന്ന ഡിപ്പാർട്മെൻ്റുകളിലെയും ഏജൻസികളിലെയും പ്രതിനിധികൾ ഉണ്ടാകും.

    1. ഇൻസ്‌പെക്ടർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേർസ്
    2. റീജിയണൽ ജോയിൻ്റ് ഡയറക്ടർ, ഡയറക്ടർ ഓഫ് പഞ്ചായത്
    3. ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടർ ഓഫ് പഞ്ചായത്
    4. അസിസ്റ്റൻ്റ് കമ്മീഷണർ, കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ
    5. ജനറൽ മാനേജർ, ഡിസ്ട്രിക്ട് ഓഫ് ഇൻഡസ്ട്രീസ് സെൻ്റർ
    6. ഡിസ്ട്രിക്ട് ടൗൺ പ്ലാനർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനർ
    7. ഡിസ്ട്രിക്ട് ലേബർ ഓഫീസർ, ലേബർ കമ്മീഷണറേറ്റ്
    8. ഡിവിഷണൽ ഫയർ ഓഫീസർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ്
    9. ജിയോളജിസ്റ്റ്, ഡയറക്ടറേറ്റ് ഓഫ് മൈനിങ് ആൻഡ് ജിയോളജി
    10. ഡിസ്ട്രിക്ട് ഫോറസ്ററ് ഓഫീസേർസ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഓഫ് ഫോറെസ്റ്റ് ആൻഡ് വൈൽഡ് ലൈഫ്
    11. ഡെപ്യൂട്ടി കമ്മീഷണർ, ഡിപ്പാർട്ടമെൻ്റ് ഓഫ് കൊമേർഷ്യൽ ടാക്സെസ്
    12. ഡെപ്യൂട്ടി രജിസ്റ്റർ, ഡിപ്പാർട്ടമെൻ്റ് ഓഫ് രജിസ്‌ട്രേഷൻ
    13. അസിസ്റ്റൻ്റ് കൺട്രോളർ, ഡിപ്പാർട്ടമെൻ്റ് ഓഫ് ലീഗൽ മെട്രോളജി
    14. എൻവിയോൺമെന്റൽ എഞ്ചിനീയർ, കേരള സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ്
    15. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്റ്റേറ്റ് എലെക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്.
    16. എലെക്ട്രിക്കൽ ഇൻസ്‌പെക്ടർ, ഡിപ്പാർട്ടമെൻ്റ് ഓഫ് എലെക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
    17. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി
    18. ഹൈഡ്രോ ജിയോളജിസ്റ്റ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഗ്രൗണ്ട് വാട്ടർ
    19. അസിസ്റ്റൻ്റ് കമ്മീഷണർ, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ – കേരള

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :371054