സീഡ് ഫണ്ടിംഗ്

KSIDC > സീഡ് ഫണ്ടിംഗ്
വിഭാഗങ്ങൾ കാണിക്കുക
സീഡ് ഫണ്ടിംഗ്

നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിന് കെ.എസ്.ഐ.ഡി.സി. സീഡ് ഫണ്ടിംഗ് ആരംഭിച്ചത് 2015 ലാണ്. നൂതനമായ ആശയങ്ങളും ഉൽപന്നങ്ങളും ഉള്ള പുതിയ സംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ, അവരുടെ പദ്ധതിയുടെ വിവിധ തലങ്ങൾ പരിശോധിച്ച ശേഷം നൽകുന്നതാണ്. നിലവിലുള്ള ആർ.ബി.ഐ.നിരക്ക് പ്രകാരം, സോഫ്റ്റ് ലോൺ ആയി, അനുവദിക്കുന്ന തീയതി മുതൽ ഒരു വർഷത്തെ കാലാവധിയിലാണ് ധന സഹായം അനുവദിക്കുക . സോഫ്റ്റ് ലോൺ ഓഹരി മൂലധനമാക്കി മാറ്റാൻ ഒരു വർഷം കഴിഞ്ഞാൽ കമ്പനി ആവശ്യമുള്ള നടപടികൾ എടുക്കണം അല്ലെങ്കിൽ ബാധകമായ പലിശയ്ക്ക് സോഫ്റ്റ് ലോൺ തിരിച്ചടക്കണം. ഇതുവരെ 72 നൂതന സംരംഭങ്ങൾക്ക് 15.28 കോടി രൂപ ചിലവിൽ ഞങ്ങൾ ധന സഹായം അനുവദിച്ചു. അനുമതി ലഭിച്ച കമ്പനികൾ ആരോഗ്യ സേവനം, കൃഷി, വെബ് ആൻഡ് അപ്ലിക്കേഷൻ ഡെവലപ്മെൻ്റ്, ഇ- കോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ, ഫിൻടെക്, എഞ്ചിനീയറിംഗ്, റോബോട്ടിക്,ആയുർവേദം, ഫിനാൻഷ്യൽ സർവ്വീസസ്, മീഡിയ ആൻഡ് ഫിലിം ഡിസ്ട്രിബ്യൂഷൻ, അഡ്വെർടൈസിങ്, എജ്യൂക്കേഷണൽ സർവ്വീസസ്, ഫുഡ് പ്രോസസിങ്, ഹ്യൂമൻ റിസോർസ് ട്രെയിനിങ്, ബിയോടെക്നോളജി, ചരക്കുകൂലി സേവനങ്ങൾ എന്നിവയിൽപ്പെടുന്നു.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :375649