ഈസ് ഓഫ് ഡൂയിങ് ബിസിനസ്

KSIDC > ഈസ് ഓഫ് ഡൂയിങ് ബിസിനസ്
show categories
ഈസ് ഓഫ് ഡൂയിങ് ബിസിനസ്

ലോക ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്(ഇ.ഒ.ഡി.ബി.). ലോകത്തെ വിവിധ രാജ്യങ്ങളിലുടനീളമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ ഒരു പഠനമാണ് ഇത്.
വ്യത്യസ്ത പരിധികളുടെ ആകെ തുകയാണ് ആ രാജ്യത്തിൻ്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്.

190 സാമ്പത്തികവും തെരഞ്ഞെടുക്കപ്പെട്ടതുമായ നഗരങ്ങളെ അതിൻ്റെ ഉപഭാഗങ്ങളിലും പ്രാദേശിക തലത്തിലുള്ളതുമായ നിർവ്വഹണത്തെയും വ്യാവസായിക നിയന്ത്രണങ്ങളെയുമാണ് ഈ സൂചിക കൊണ്ട് അർത്ഥമാക്കുന്നത്. ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യാവസായിക പദ്ധതി 2002 ൽ സമാരംഭിച്ചത് ആഭ്യന്തര, ചെറുകിട ഇടത്തരം കമ്പനികളെ ഉറ്റു നോക്കിക്കൊണ്ടും അവരുടെ ജീവിത ചക്രത്തിൽ പ്രാവർത്തികമാക്കേണ്ട നിയന്ത്രണങ്ങളെ അളന്നുകൊണ്ടും ആണ്. അത് ഒരു വ്യവസായം തുടങ്ങുക, നിർമ്മാണ അനുമതികളെ കൈകാര്യം ചെയ്യുക, വൈദ്യുതി ലഭ്യമാക്കുക, വസ്തു രജിസ്റ്റർ ചെയ്യുക, വായ്‌പ ലഭ്യമാക്കുക, ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുക, നികുതി അടക്കുക, അതിർത്തികളിൽ വ്യാപാരം സാധ്യമാക്കുക, കരാറുകൾ നടപ്പിലാക്കുക, വഞ്ചന പരിഹരിക്കുക തുടങ്ങിയവയെ അടയാളപ്പെടുത്തുന്നു.

ലോക ബാങ്കിൻ്റെ ഏറ്റവും പുതിയ ഡൂയിങ് ബിസിനസ് പ്രകാരം ഈസ് ഓഫ് ഡൂയിങ് ബിസിനസ് 190 രാജ്യങ്ങളിൽ, ഇൻഡ്യ 100-ാം സ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് 2015 ൽ ഇൻഡ്യാ ഗവണ്മെൻ്റ് ഒന്നും രണ്ടും മൂന്നും സെക്ടറുകളിൽ ഉടനീളം നിക്ഷേപങ്ങൾ വർധിപ്പിക്കാനും വളരാനും കഴിവുള്ള ഒരു അടിസ്ഥാന ഘടന രൂപം കൊടുക്കാനും തീരുമാനിച്ചു.

ഇന്ത്യ ഗവണ്മെൻ്റിൻ്റെ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ ഡിപ്പാർട്മെൻ്റ് ഊന്നൽ കൊടുത്തത് ലളിതവും ന്യായവുമായ നിലവിലുള്ള നിയമത്തിനും ഗവൺമെൻ്റിനെ കൂടുതൽ കാര്യക്ഷവും ഫലപ്രദവും ലളിതവും ഉപഗോക്തഹിതമാക്കാനും വേണ്ടി വിവര സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുക എന്നതും ആയിരുന്നു. സംസ്ഥാനങ്ങളെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പ്രകാരം സ്ഥാന നിർണയം നടത്തുകയും സമയക്രമമായി വെടിപ്പാക്കൽ നടത്തുകയും ഇന്ത്യ ഗവണ്മെൻ്റ് ചെയ്തു വരുന്നു. എത്ര ലളിതമായി ഒരു വ്യവസായം കെട്ടിപ്പടുക്കുന്നു, വസ്തു രജിസ്‌ട്രേഷൻ, തൊഴിലാളികളുടെ അനുവർത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ആദായ നികുതി പ്രശ്നങ്ങൾ, പരിശോധനാ പരിഷ്കാരങ്ങളും വ്യവസായത്തിലെ അസങ്കീർണത എന്നിവയാണ് ഒരു സംസ്ഥാനത്തിൻ്റെ സ്ഥാനം നിർണ്ണയിക്കുന്നതിലെ ഘടകങ്ങൾ. 2016 -17 ലെ സ്ഥാന നിർണ്ണയ പ്രകാരം കേരളത്തിൻ്റെ സ്ഥാനം 20 ആണ്.

ഉന്നത രാജ്യങ്ങൾക്കിടയിലും വ്യവസായം ചെയ്യാനുതകുന്ന വിവിധ ഘടകങ്ങളുള്ള , തിരിച്ചറിഞ്ഞ പ്രത്യേക ചില പ്രദേശങ്ങൾക്കിടയും നമ്മുടെ സംസ്ഥാനത്തിന് തുല്യ സ്ഥാനം ലഭിക്കാൻ കേരള ഗവൺമെൻ്റ് ചില പരിഷ്‌കാരങ്ങൾക്കു വിധേയമാകുവാൻ തീരുമാനിച്ചു. ഒരു പുതിയ വ്യവസായം ആരംഭിക്കുവാനുചിതമായ സാഹചര്യങ്ങൾ ഉണ്ടാക്കുവാൻ പരിഷ്കരണങ്ങൾ ദ്രുത ഗതിയിൽ ആവശ്യമാണ്‌. പ്രധാനമായും അതിനായി കണ്ടെത്തിയ മേഖലകൾ ഇവയാണ്.

i). രജിസ്‌ട്രേഷൻ, ii). വരുമാനം, iii). മുനിസിപ്പാലിറ്റി കെട്ടിട നിയമങ്ങൾ, iv). പഞ്ചായത്തു കെട്ടിട നിയമങ്ങൾ, v). സർവ്വേ, ഭൂമി രേഖകൾ. ലളിതമായി ഒരു പുതിയ വ്യവസായം ആരംഭിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളുടെ മികച്ച രീതികൾ സ്വീകരിക്കാനുംതീരുമാനിച്ചു.

സംസ്ഥാനത്തെ നിലവിലുള്ള ക്ലിയറൻസ് നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകൾക്കും വരുത്താവുന്ന ഭേതഗതികളെക്കുറിച്ച്, കേരള ഗവൺമെൻ്റിൻ്റെ ഒരു കേന്ദ്ര ബിന്ദു എന്ന നിലക്ക് കെ.എസ്.ഐ.ഡി.സി. ഒരു പഠനം നടത്തി.

ഗവണ്മെൻ്റിനു പ്രാവർത്തികമാക്കാൻ കെ.എസ്.ഐ.ഡി.സി തയ്യാറാക്കിയ നിലവിലുള്ള നിയമത്തെ അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിബന്ധങ്ങൾ ഒഴിവാക്കി പ്രസിദ്ധീകരിക്കുന്നതാണ്.

  • നിയമ ഭേദഗതികൾ

    • കേരള പഞ്ചായത് രാജ് ആക്ട് – 1994
    • കേരള മുനിസിപ്പാലിറ്റി ആക്ട് – 1994
    • കേരള ലിഫ്ട് ആൻഡ് എസ്കലേറ്റർ ആക്ട് – 2013
    • കേരള ഗ്രൗണ്ട് വാട്ടർ (കൺട്രോൾ ആൻഡ് റെഗുലേഷൻ) ആക്ട് – 2002
    • കേരള ഹെഡ് ലോഡ് വർക്കേഴ്സ് ആക്ട് – 1978
    • കേരള ഷോപ്‌സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്ട് – 1960
    • കേരള സ്റ്റേറ്റ് സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്സ് ആൻഡ് ഇൻഡസ്ട്രിയൽ ടൗൺഷിപ് ഏരിയ ഡെവലെപ്മെൻ്റ് ആക്ട് – 1999
  • നിയമ ഭേദഗതികൾ

    • കേരള പഞ്ചായത് രാജ്(ഇഷ്യൂ ഓഫ് ലൈസെൻസ് ടു ഡെയിഞ്ചറസ് ആൻഡ് ഒഫൻസീവ് ട്രേഡ് ആൻഡ് ഫാക്ടറീസ് ) റൂൾ – 1996
    • കേരള പഞ്ചായത് രാജ്( പ്രൊഫഷൻ ടാക്സ്) റൂൾ – 1996
    • കേരള മുനിസിപ്പാലിറ്റി( രജിസ്ട്രേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ്) റൂൾസ് – 1997
    • കേരള പഞ്ചായത് രാജ് ബിൽഡിംഗ് റൂൾസ് – 2011
    • കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് – 1999
    • കേരള ഫാക്ടറീസ് റൂൾസ് – 1957
    • കേരള ഇൻ്റർ സ്റ്റേറ്റ് മൈഗ്രൻ്റ വർക്കേഴ്സ്( റഗുലേഷൻ ഓഫ് എംപ്ലോയ്മെൻ്റ് ആൻഡ് കണ്ടിഷൻ ഓഫ് സർവ്വീസസ് ) റൂൾസ് – 1983
    • കേരള കോൺട്രാക്ട് ലേബർ ( റഗുലേഷൻ ആൻഡ് അബൊളീഷൻ) റൂൾസ് – 1974
    • ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ്( റഗുലേഷൻ ഓഫ് എംപ്ലോയ്മെൻ്റ് ആൻഡ് കണ്ടിഷൻ ഓഫ് സർവ്വീസ്(കേരള )) റൂൾസ് – 1998
    • കേരളം മോട്ടോർ വർക്കേഴ്സ് റൂൾസ് – 1962
  • പുറത്തിറക്കിയ ഓർഡിനൻസും വരുത്തിയ ഭേദഗതിയും കൊണ്ട് സ്വയം തൊഴിൽ സംഘാടകർക്കുള്ള ലഭിച്ച നേട്ടങ്ങൾ ചുവടെ കൊടുക്കുന്നു.:

    • ആവശ്യത്തിന് മനുഷ്യശക്തിയും യന്ത്രശക്തിയും ഉണ്ടെങ്കിൽ ജോലിക്കാർക്ക് ചുമട്ടു തൊഴിലാളികളെ ആശ്രയിക്കണമെന്നില്ല.
    • പ്രതികൂലമായ ഉദ്ധരണികൾ മാറ്റിക്കൊണ്ട് ‘ഡെയിഞ്ചറസ് ആൻഡ് ഒഫൻസീവ് ട്രേഡേഴ്സ് ആൻഡ് ഫാക്ടറീസ് ലൈസെൻസ്’ എന്ന പേരിൽ മാറ്റം വരുത്തി ‘ഫാക്ടറീസ്, ട്രേഡേഴ്സ്, എൻ്റർപ്രണർ ആക്ടിവിറ്റീസ് ആൻഡ് സർവ്വീസസ്’ എന്നാക്കി. വ്യവസായ മേഖലക്ക് കൂടുതൽ സൗഹാർദ്ദപരമായ രീതിയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടു പോകാനും വേണ്ടിയാണ് ഇത്.
    • എല്ലാ പ്രവർത്തനങ്ങൾക്കും ഡി.എം.ഒ. യുടെ എൻ.ഒ.സി. യുടെ ആവശ്യകതയിൽ മാറ്റം വരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാർ നല്കുന്ന ക്ലിയറൻസ് ഇനി മുതൽ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയ്ക്ക് മാത്രമാണ് ബാധകം.
    • പ്രസ്തുത ലൈസൻസുകൾ പ്രസിദ്ധീകരിക്കുന്നതിനും നിരസിക്കുന്നതിനും കൃത്യമായ സമയ പരിധി (15 ദിവസങ്ങൾ) നിശ്ചയിച്ചു.
    • എൽ.എസ് .ജി./ പി.സി.ബി./ സി.ടി.പി./ ഫയർ ആൻഡ് റെസ്ക്യൂ എന്നിവിടങ്ങളിൽ നിർദ്ദിഷ്ട്ടമായ അവരസരങ്ങളിൽ ആവശ്യമായ സെൽഫ് സർട്ടിഫിക്കേഷനും തേർഡ് പാർട്ടി സർട്ടിഫിക്കേഷനും അനുസരിച്ചുള്ള അംഗീകാരം പ്രായോഗികമാക്കണം. എന്നിരുന്നാലും പിന്നീട് തെറ്റായ എന്തെങ്കിലും പ്രതിപാദനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.
    • സംരംഭങ്ങൾ അലോസരങ്ങൾ സൃഷ്ട്ടിക്കുന്നു എന്ന പരാതികൾ കിട്ടുന്നത് കാരണം വ്യവസായങ്ങൾ നിരാകരിക്കാനുള്ള മെമോസ് ഇറക്കാനുള്ള പ്രാദേശിക സംഘത്തിൻ്റെ ശക്തി നിയമപരമായ അംഗീകാരങ്ങൾ നേടിയെടുത്തു. പകരം പ്രാദേശിക സംഘം ബന്ധപ്പെട്ട ഡിപ്പാർട്മെൻ്റുകളിൽ നിന്നും വിദഗ്ധാഭിപ്രായം സ്വീകരിച്ചു നടപടികൾ എടുക്കണം.
    • അനുവദിച്ച സമയത്തിനുള്ളിൽ നിർദിഷ്ടമായ തിരുത്തൽ മാനദണ്ഡങ്ങൾ ഒന്നും സ്ഥാപനം അനുസരിച്ചില്ലെങ്കിൽ സ്റ്റോപ്പ് മെമ്മോകൾ/ നിരോധനാജ്ഞ പ്രസിദ്ധീകരിക്കാവുന്നതാണ്.
    • 5 വർഷത്തെ കാലാവധിയോടെയും, 5 വർഷത്തെ പുതുക്കൽ കാലാവധിയോടെയും ആണ് ലൈസൻസുകൾ പ്രസിദ്ധീകരിക്കേണ്ടത്. ഫീസ് പെയ്മെൻ്റ് അല്ലാതെ പ്രത്യേക അപ്ലിക്കേഷനുകൾ ഒന്നും ഇല്ലാതെ പുതുക്കൽ തികച്ചും ഓട്ടോമാറ്റിക് ആണ്.
    • മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഗ്രീൻ കാറ്റഗറി ഇൻഡസ്ട്രീസ് നു വേണ്ടിയും 25 നു താഴെ ജോലിക്കാർ ഉള്ള കമ്പനികൾക്ക്, ഫാക്ടറീസിൽ നിന്നും ബോയ്‌ലേഴ്‌സിൽ നിന്നും കമ്പനി ലൈസെൻസ് കിട്ടാൻ വേണ്ടിയും സെൽഫ് സർട്ടിഫിക്കേഷൻ മുന്നോട്ടുവെച്ചു.
    • കേരളത്തിൻ്റെ ഏകജാലക സംവിധാന സമിതിയെ മുൻനിർത്തി ‘ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ സെൽ’ രൂപീകരിച്ചു. ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ചു അനുമതി എത്രയും പെട്ടെന്ന് നൽകുക എന്നതാണ്‌ ഇവരുടെ ഉത്തരവാദിത്വം.
    • ഏകജാലക സംവിധാന സമിതിക്ക് സംയോജിത ക്ലിയറൻസ് അധികാരം ഉണ്ടാകുവാൻ അതിനെ എല്ലാ വകുപ്പുകളും/ മേഖലകളും ആയി ബന്ധിപ്പിച്ചിരിക്കുന്നു. വ്യവസ്ഥ ചെയ്തിരിക്കുന്ന 30 ദിവസം എന്നെ കാലയളവ് കഴിയുകയാണെങ്കിൽ ഉത്തരവാദിത്വപ്പെട്ട സമിതിക്ക് കല്പിത ലൈസൻസ് പ്രസിദ്ധപ്പെടുത്താം.
    • ബന്ധപ്പെട്ട ബ്ലോക്കുകൾക്ക് നിശ്ചിത അളവിൽ കുറവ് ഭൂഗർഭ ജലം കുഴിച്ചെടുക്കാനുള്ള അനുമതി സെൽഫ് സർട്ടിഫിക്കേഷൻ പ്രകാരം അനുയോജ്യമായ അളവിൽ അനുവദിച്ചതായിരിക്കണം. അല്ലാത്തപക്ഷം, എന്തെങ്കിലും തരത്തിലുള്ള തെറ്റായ ബോധിപ്പിക്കലിന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണ്.
    • ഭൂഗർഭ ജലം കുഴിച്ചെടുക്കുന്ന ഓരോ വ്യക്തികൾളും ഇപ്പോൾ ഉപഭോഗിച്ച ഭൂഗർഭ ജലത്തിനെ കൈകാര്യം ചെയ്യാനും ഉപയോഗിക്കാനും റീസൈക്കിൾ ചെയ്യാനും വ്യവസ്ഥകൾ ഉണ്ടാക്കേണ്ടതാണ്.
    • ലിഫ്റ്റുകൾക്കും എസ്കലേറ്ററുകൾക്കുമുള്ള ലൈസൻസുകൾ 3 വർഷത്തേക്ക് അനുവദിക്കാതെ ഒരു വർഷത്തേക്കാണ് ഒരു തവണ അനുവദിക്കുക.
    • തിരിച്ചറിയൽ കാർഡിൻ്റെ പതിപ്പ്, നിയമ വ്യവസ്ഥകളുടെ പതിപ്പ് എന്നിങ്ങനെ രണ്ടു രേഖകൾ മാത്രമേ വൈദ്യുതി കണക്ഷന് ആവശ്യമുള്ളു.
    • കെട്ടിട നിർമ്മാണത്തിനാവശ്യമായ സ്ഥലത്തിൻ്റെ ലഭ്യത വർധിപ്പിച്ചുകൊണ്ട് കവറേജ് ഏരിയയും ഫ്ലോർഏരിയ യും തമ്മിലുള്ള അനുപാതം ഉചിതമായ നിയമങ്ങളിൽ വർധിപ്പിച്ചിരിക്കുന്നു.
    • വ്യാവസായിക പ്രവൃത്തികളെ തരംതിരിച്ചിരിക്കുന്നതിൽ ‘അപകടകരമായ’ എന്ന വിഭാഗം ഫാക്ടറീസ് ആക്ട് ൻ്റെ വ്യാഖ്യാനാവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ ആശ്രയിക്കുന്ന റോഡിൻ്റെ വീതി, തിരികെ വയ്ക്കൽ തുടങ്ങിയവ ഈ വിഭാഗത്തെ ആശ്രയിച്ചിരിക്കുന്നു.
    • ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ഡിപ്പാർട്മെൻ്റിലെ അനുമതി നൽകാൻ അധികാരമുള്ള പ്രതിനിധി സംഘം നിലവിലുള്ള അധികാരമായ സി.ടി.പി. യോട് കൂടെ ഉറപ്പിച്ചു.
    • 5 നിയമങ്ങളെ അടിസ്ഥാനമാക്കി സ്പോട് രജിസ്‌ട്രേഷൻ പരിചയപ്പെടുത്തി.
    • പരിശോധനകൾ നടത്താനുള്ള അധികാരം നടപ്പിലാക്കേണ്ടത് ഒരു അപകട നിർണ്ണയ സംഘത്തിൻ്റെ അടിസ്ഥാനത്തിലാണ്, കൂടുതൽ അപകടകരമായതിന് കൂടുതൽ തവണ നിരീക്ഷണം എന്ന രീതി അവലംബിക്കണം.
    • ഡിപാർട്മെൻ്റുകൾക്ക് സംയുക്ത പരിശോധന നടത്താം എന്ന ആശയം കൊണ്ടുവന്നു.
    • സംസ്ഥാനത്ത് ഓൺലൈൻ കോമ്മൺ അപ്ലിക്കേഷൻ ഫോം (സി.എ.എഫ്.) അടങ്ങുന്ന ഒരു ഓൺലൈൻ സിംഗിൾ വിൻഡോ മെക്കാനിസം (എസ.ഡബ്ള്യു.ഐ.എഫ്.ടി.) അവതരിപ്പിക്കപ്പെട്ടു. ബന്ധപ്പെട്ട വിഭാഗങ്ങളുടെ/ മേഖലകളുടെ ക്ലിയറൻസ് വേഗത്തിൽ തീർപ്പാക്കാൻ വേണ്ടി ഓൺലൈൻ പെയ്മെൻ്റ് വ്യവസ്ഥ അപ്ലിക്കേഷനുകളെ ഏകീകരിച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.

    ഇപ്പോൾ വിളിക്കൂ +91 4712318922

    അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
    സന്ദ൪ശകരുടെ എണ്ണം :375449